സിദ്ധാർത്ഥിൻ്റെ മരണം: മുഖ്യ സൂത്രധാരന് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചെന്നിത്തല

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ ആരോപണ വിധേയന് സിപിഐഎം നേതാവ് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല. എം.എം മണിയുമായി അടുത്ത ബന്ധമുള്ള എസ്എഫ്ഐ പ്രവർത്തകനാണ് അക്ഷയ്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സിദ്ധാർത്ഥിനെ അക്ഷയ് തിരികെ വിളിച്ചെന്നും രമേശ് ചെന്നിത്തല.
സിദ്ധാർത്ഥിനെ നിഷ്ഠൂരമായി കൊന്ന് കെട്ടി തൂക്കി. ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകൾ. സെക്ഷൻ 302 ചേർത്ത് കേസെടുക്കുന്നതിന് പകരം 306 ആണ് ചുമത്തിയിരിക്കുന്നത്. കേസ് തേച്ചുമാച്ച് കളയാൻ ശ്രമം. അക്ഷയെ ഇത് വരെ പ്രതി ചേർത്തിട്ടില്ല. ഇടുക്കി പാർട്ടി നേതൃത്വം കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തവരാണ് സിദ്ധാർത്ഥിനെ കൊന്ന് കെട്ടി തൂകിയത്. കൊലപാതകങ്ങൾ നടത്താൻ എസ്എഫ്ഐക്ക് കോളജുകളിൽ പ്രത്യേക സെല്ലുകളുണ്ട്. കൊടി സുനിയെപ്പോലുള്ള ഭീകരന്മാരാണ് ഇവർക്ക് ട്രെയിനിംഗ് നൽകുന്നതിനും രമേശ് ചെന്നിത്തല ആരോപിച്ചു.
Story Highlights: Siddharth’s death: Chennithala says the mastermind is closely related to MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here