Advertisement

കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന; ത്യശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ടിഎൻ പ്രതാപൻ

March 7, 2024
2 minutes Read

ലീഡർ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങി ടിഎൻ പ്രതാപൻ. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതിൻ്റെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപ് പ്രവർത്തനം ആരംഭിച്ചത്.ഞാൻ ലീഡറുടെ ഫാനാണ്. എല്ലാ തെരഞ്ഞെടുപ്പുകളും താൻ തുടങ്ങുന്നത് ലീഡറുടെ സ്മൃതി മണ്ഡപത്തിൽ നിന്നാണ്.

ഗുരുവായൂരപ്പനും ലീഡറും സാക്ഷിയാണെന്നും കെ കരുണാകരനെ സ്മരിച്ച് ടി എൻ പ്രതാപൻ പറഞ്ഞു.എല്ലാം ഗുരുവായുരപ്പന്റെയും ലീഡറുടെയും അനുഗ്രഹത്തിനായി സമർപ്പിക്കുന്നുവെന്നും പത്മജയുടെ പോക്കിനെക്കുറിച്ച് ഉന്നത നേതൃത്വം പ്രതികരിക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ എത്തിയതായിരുന്നു ടി എൻ പ്രതാപൻ. കരുണാകരന്റെ സ്മൃതി മന്ദിരത്തിൽ നിന്ന് പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി.

Story Highlights: T N Prathapan Starts Election campaign in Thrissur Constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top