Advertisement

ആലപ്പുഴയില്‍ കെ.സി, വടകരയില്‍ ഷാഫി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ട്വന്റിഫോറിന്

March 8, 2024
Google News 3 minutes Read
Congress candidate list Loksabha election 2024

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക ട്വന്റിഫോറിന്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. തൃശൂരില്‍ കെ മുരളീധരന്‍ ആണ് യുഡിഎഫിന് വേണ്ടി മത്സരിക്കുക. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം.

തെലങ്കാന, കർണാടക, കേരളം, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ്, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലേക്കുള്ള 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്..

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍: കാസര്‍ഗോഡ് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര -ഷാഫി പറമ്പില്‍, വയനാട് -രാഹുല്‍ ഗാന്ധി, കോഴിക്കോട് -എംകെ രാഘവന്‍ , പാലക്കാട്-വികെ ശ്രീകണ്ഠന്‍, ആലത്തൂര്‍ -രമ്യ ഹരിദാസ്, തൃശൂര്‍- കെ മുരളീധരന്‍,ചാലക്കുടി- ബെന്നി ബെഹന്നാന്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്, തിരുവനന്തപുരം- ശശി തരൂര്‍.

പ്രഖ്യാപിച്ച ആകെ 39 സ്ഥാനാർത്ഥികളിൽ 16 പേർ കേരളത്തിൽ നിന്നും ഏഴ് പേർ കർണാടകയിൽ നിന്നും ആറ് ഛത്തീസ്ഗഡിൽ നിന്നും ആറ് തെലങ്കാനയിൽ നിന്നും 4 പേർ തെലങ്കാനയിൽ നിന്നും രണ്ട് മേഘാലയയിൽ നിന്നും ത്രിപുര, നാ​ഗാലാന്റ്, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്ന്ഓരോരുത്തരുമാണ്. 39 പേരിൽ 24 പേർ എസ്‌സി, എസ്എടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരും 15 പേർ പൊതുവിഭാഗത്തിൽപ്പെട്ടവരുമാണ്.

Story Highlights: Congress candidate list Loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here