കെ മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ സി; കോണ്‍ഗ്രസ് പട്ടികയിലെ വമ്പന്‍ ട്വിസ്റ്റുകള്‍ ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം. (K Muraleedharan will be the UDF candidate in Thrissur)
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങളെടുത്തിരിക്കുന്നത്.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തില്‍ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത്തരം നിര്‍ദേശങ്ങളോടെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം കേന്ദ്രത്തിന് പട്ടിക കൈമാറിയിട്ടുണ്ട്. അതേസമയം പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് ക്യാമ്പിന്റെ ആലോചന. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുണ്ടാകും.
Story Highlights: K Muraleedharan will be the UDF candidate in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here