Advertisement

കോൺഗ്രസ് സ്ഥനാർത്ഥി നിർണയത്തിൽ ഷമ മുഹമ്മദിന് അതൃപ്തി

March 9, 2024
1 minute Read

ലോക്സഭാ തെരെഞ്ഞടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥനാർത്ഥി നിർണയത്തിൽ അതൃപ്തി തുറന്ന് പറഞ്ഞ് എഐസിസി വക്താവ് ഷമ മുഹമ്മദ്. കോൺഗ്രസ് സ്ഥനാർത്ഥി നിർണയത്തിൽ വനിതകൾക്കും ന്യുനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ല. കഴിഞ്ഞ തവണ രണ്ട് വനിതകൾക്ക് അവസരം ലഭിച്ചു. ഇത്തവണ ഒന്നായി കുറഞ്ഞു.

ലോക്സഭാ തെരെഞ്ഞടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെയാണ് പ്രഖ്യാപിച്ചത്. സിറ്റിങ്ങ് എംപിമാരില്‍ ടി എന്‍ പ്രതാപന്‍ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരന്‍ ഇത്തവണ തൃശൂരില്‍ മത്സരിക്കും. വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

2019ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട ആലപ്പുഴയില്‍ ഇത്തവണ കെ സി വേണുഗോപാല്‍ മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം – ശശി തരൂര്‍

ആറ്റിങ്ങല്‍ – അടൂര്‍ പ്രകാശ്

പത്തനംതിട്ട – ആന്റോ ആന്റണി

മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ – കെ സി വേണുഗോപാല്‍

ഇടുക്കി – ഡീന്‍ കുര്യാക്കോസ്

എറണാകുളം – ഹൈബി ഈഡന്‍

ചാലക്കുടി – ബെന്നി ബഹ്നാന്‍

തൃശൂര്‍ – കെ മുരളീധരന്‍

ആലത്തൂര്‍ – രമ്യാ ഹരിദാസ്

പാലക്കാട് – വി കെ ശ്രീകണ്ഠന്‍

കോഴിക്കോട് – എം കെ രാഘവന്‍

വയനാട് – രാഹുല്‍ ഗാന്ധി

വടകര – ഷാഫി പറമ്പില്‍

കണ്ണൂര്‍ – കെ സുധാകരന്‍

കാസര്‍കോട് – രാജ് മോഹന്‍ ഉണ്ണിത്താന്‍

Story Highlights: Shama Muhammad unhappy with Congress Decision Loksabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top