പ്രചാരണത്തിനെത്തിയപ്പോൾ ആളില്ല; ഇങ്ങനെയെങ്കിൽ തിരുവനന്തപുരത്തേക്ക് പോകുമെന്ന് സുരേഷ് ഗോപി

പ്രവർത്തകരോട് ക്ഷുഭിതനായി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടർ പട്ടികയിൽ പേര് ചേർക്കാഞ്ഞതുമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ഇങ്ങനെയാണെൽ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവർത്തകരോടും സുരേഷ് ഗോപി ഭീഷണി മുഴക്കി. ( suresh gopi says he will work fro rajiv chandrasekhar )
സുരേഷ് ഗോപി ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രവർത്തകരോടും നേതാക്കളോടും ക്ഷുഭിതനായത്. രാവിലെ കോളനിയിലെത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പ്രവർത്തകർ. സന്ദർശനത്തിന്റെ ഭാഗമായി ചില വീടുകളിലെത്തിയപ്പോൾ വാതിലുകൾ അടച്ചിട്ടിരിക്കുന്നു. ഇതോടെ സുരേഷ് ഗോപി പിണങ്ങി വാഹനത്തിലേക്ക് തിരിച്ച് കയറി. പിന്നീട് കാരിക്കടവ് നിന്ന് ഉൾപ്പെടെ പ്രവർത്തകർ കൂടുതൽ പേരെ എത്തിച്ച് സുരേഷ് ഗോപിയെ അനുനയിപ്പിച്ചു.
എന്നാൽ വോട്ടർപട്ടികയിൽ 25 പേരുടെ പേര് ഇനിയും ചേർക്കാൻ ഉണ്ടെന്ന് വിവരം അറിഞ്ഞതോടെ സുരേഷ് ഗോപി പൊട്ടിത്തെറിച്ചു. താൻ നോമിനേഷൻ കൊടുത്തിട്ടില്ലെന്നും വേണ്ടിവന്നാൽ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും ഭീഷണി.
ഒടുവിൽ ഇന്നു തന്നെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇടപെടൽ നടത്താമെന്ന് നേതാക്കൾ ഉറപ്പുനൽകിയാണ് സുരേഷ് ഗോപിയെ അനുനയിപ്പിച്ച് തുടർ പരിപാടികൾക്ക് കൊണ്ടുപോയത്.
Story Highlights: suresh gopi says he will work fro rajiv chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here