കോഴിക്കോട് വടകരയിൽ DYSPയുടെ വാഹനത്തിന് തീവെച്ചു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.
വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ലീഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.
Story Highlights: Man set fire on A DYSP vehicle in Vadakara, Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here