Advertisement

പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവർത്തകർ; ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരികയാത്രയയപ്പ്

March 10, 2024
1 minute Read
Palakkad's emotional farewell to Shafi Parambil

കോൺഗ്രസിന്റെ സർപ്രൈസ് ലിസ്റ്റിൽ ഉൾപ്പെട്ട് പാലക്കാട് നിന്ന് വടകരയിൽ മത്സരിക്കാനെത്തുന്ന ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരികയാത്രയയപ്പ്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവർത്തകർ ഷാഫി യാത്രയാകുന്നതിലെ വിഷയം പങ്കുവെച്ചു. പാലക്കാടുമായി ഹൃദയബന്ധമാണ് തനിക്കുളളതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

രാവിലെ 10 മണിക്ക് വടകരയിലേക്ക് തിരിക്കുമെന്ന് ഇന്നലെ രാത്രി ഷാഫി നൽകിയ സന്ദേശം. ഓഫീസിന് മുന്നിലെത്തിയ മാധ്യമപ്പടയാകെ ഞെട്ടി. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്ക് സമാനമായി എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയപ്പെട്ട എംഎൽഎയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ചു. വടകരയിൽ വിജയിച്ചുവരണമെന്ന് അനുഗ്രഹിച്ചു.

പാലക്കാടുമായുളളത് അറുത്തുമാറ്റാനാകാത്ത ഹൃദയബന്ധമാണെന്നും ബിജെപിക്ക് ഒരിക്കലും പാലക്കാട് സീറ്റ് വിട്ടുനൽകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രചരണത്തിന് താൻ തന്നെ മുന്നിലുണ്ടാകുമെന്നും ഉറപ്പ് നൽകി. കഴിഞ്ഞതവണയും ഷാഫിയെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിലൂടെയാണ് ഷാഫി സ്വന്തമാക്കിയത്. വടകരയിലും വിജയത്തിൽ കുറഞ്ഞൊരു പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനില്ല.

Story Highlights: Palakkad’s emotional farewell to Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top