Advertisement

റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടൻ,മൂന്ന് പുരസ്കാരങ്ങളുമായി ‘പുവർ തിങ്സ്’; 96ാം ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു

March 11, 2024
Google News 2 minutes Read

96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റ് പുരോഗമിക്കുന്നു.പുവർ തിങ്‌സിന് മൂന്ന് പുരസ്‌കാരങ്ങൾ ഇത്തവണ ലഭിച്ചു. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നി വിഭാഗങ്ങളിലാണ് അവാർഡ് ലഭിച്ചത്. മികച്ച സഹ നടൻ റോബർട്ട് ഡൗണി ജൂനിയറിനെ തെരെഞ്ഞെടുത്തു. ഓപ്പൺ ഹൈമറിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച സഹനടി- ഡെ വൈൻ ജോയ് റാൻഡോൾഫ് – ദ ഹോൾഡോവേഴ്സ്

മികച്ച അന്താരാഷ്ട്ര ചിത്രം

ദ സോൺ ഓഫ് ഇന്ററസ്റ്റ്

മികച്ച കോസ്റ്റ്യൂം ഡിസൈനിങ്ങിനുള്ള പുരസ്കാരം നഗ്നനായി പ്രഖ്യാപിച്ച് റെസ്ലിങ് താരവും നടനുമായ ജോൺ സീന

മികച്ച കോസ്റ്റ്യൂം ഡിസൈൻ

പുവർ തിങ്സ് – ഹോളി വാഡിങ്ടൺ

മികച്ച കോസ്റ്റ്യൂം ഡിസൈൻ

പുവർ തിങ്സ് – ഹോളി വാഡിങ്ടൺ

മികച്ച അവലംബിത തിരക്കഥ

അമേരിക്കൻ ഫിക്ഷൻ – കോർഡ് ജെഫേഴ്സൺ

മികച്ച തിരക്കഥ

അനാട്ടമി ഓഫ് എ ഫാൾ – ജസ്റ്റിൻ ട്രൈറ്റ്

ഫ്രഞ്ച് ചിത്രം അനാട്ടമി ഓഫ് എ ഫാളിന് ആദ്യ പുരസ്കാരം

അഞ്ച് നോമിനേഷനുകളിലാണ് ചിത്രം മത്സരിക്കുന്നത്

മികച്ച ആനിമേഷൻ സിനിമ

ബോയ് ആൻഡ് ദ ഹെറോൺ

ക്രിയേറ്റർ – ഹയോവോ മിയാസാകി

മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം
വാർ ഈസ് ഓവർ – ഡേവ് മുള്ളിൻസ്, ബ്രാഡ് ബൂക്കർ

ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്. പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും പത്തും നാമനിര്‍ദേശങ്ങളാണുള്ളത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റ് പുരോഗമിക്കുന്നു.

Story Highlights: 96th oscar award declaration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here