ഓസ്കർ പ്രഖ്യാപിക്കാൻ ജോൺ സീന എത്തിയത് പൂർണ നഗ്നനായി; ധീരമെന്ന് ആരാധകർ

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചത്.
പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവർ കൊണ്ട് തന്റെ നഗ്നത മറച്ചാണ് ജോൺ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. ധീരമായ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ ജോൺ സീനക്ക് വാഴ്ത്തലുകളാണ്.
പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്കർ ലഭിച്ചത്. 96-ാമത് ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ റെഡ് കാർപ്പറ്റിലാണ് ചടങ്ങുകൾ മുന്നേറുന്നത്.
ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരകിക്കൂട്ടിയത്.
ഓസ്കർ പുരസ്കാരം നേടിയ ചിത്രങ്ങൾ
മികച്ച ചിത്രം- ഓപ്പൺഹൈമർ
മികച്ച നടി- എമ്മ സ്റ്റോൺ – പുവർ തിങ്സ്
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ – ഓപ്പൺഹൈമർ
മികച്ച നടൻ കിലിയൻ മർഫി -ഓപ്പൺഹൈമർ
മികച്ച ഓറിജിനൽ സ്കോർ- ഓപ്പൺഹൈമർ – ലുഡ്വിഗ് ഗോറാൻസൺ
മികച്ച ഗാനം- ബാർബി – ബില്ലി എലിഷ്
മികച്ച സൗണ്ട് ഡിസൈൻ- സോൺ ഓഫ് ഇന്ററസ്റ്റ്
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ
മികച്ച സിനിമറ്റോഗ്രാഫി- ഓപ്പൺഹൈമർ – ഹൊയ്തെ വാൻ ഹൊയ്തെമ
മികച്ച ഡോക്യുമെന്ററി- 20 ഡെയ്സ് ഇൻ മരിയുപോൾ
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദി ലാസ്റ്റ് റിപ്പെയർ ഷോപ്പ്
മികച്ച എഡിറ്റിങ്- ഓപ്പൺഹൈമർ – ജെനിഫർ ലെയിം
മികച്ച വിഷ്വൽ എഫക്ട്സ്- ഗോഡ്സില്ല മൈനസ് വൺ
മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയർ – ഓപ്പൺഹൈമർ
മികച്ച അന്താരാഷ്ട്ര ചിത്രം- ദ സോൺ ഓഫ് ഇന്ററസ്റ്റ്
മികച്ച കോസ്റ്റ്യൂം ഡിസൈൻ -പുവർ തിങ്സ് – ഹോളി വാഡിങ്ടൺ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ-പുവർ തിങ്സ് – ജെയിംസ് പ്രൈസ്
മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ- നാദിയ സ്റ്റേസി – പുവർ തിങ്സ്
മികച്ച അവലംബിത തിരക്കഥ- അമേരിക്കൻ ഫിക്ഷൻ – കോർഡ് ജെഫേഴ്സൺ
മികച്ച തിരക്കഥ- അനാട്ടമി ഓഫ് എ ഫാൾ – ജസ്റ്റിൻ ട്രൈറ്റ്
മികച്ച അനിമേഷൻ സിനിമ- ബോയ് ആൻഡ് ദ ഹെറോൺ
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം- വാർ ഈസ് ഓവർ
മികച്ച സഹനടി- ഡെ വൈൻ ജോയ് റാൻഡോൾഫ് – ദ ഹോൾഡോവേഴ്സ്
Story Highlights: John Cena goes Nude to Present Oscar Awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here