കോതമംഗലം പ്രതിഷേധം; മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടനും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.
വീട്ടമ്മ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലം നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലാണ് മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും പൊലീസിന് മുന്നിൽ ഹാജരാകുന്നത്.
പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനായി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ മാത്യു കുഴൽനാടനോടും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്.
Story Highlights: Mathew Kuzhalnadan Mohammad Shiyas Appear Police Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here