Advertisement

വടകരയിൽ ഷാഫി പറമ്പിലിന്റെ വിജയം ഇന്നലെത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ

March 11, 2024
Google News 1 minute Read

വടകരയിൽ നടക്കാൻ പോകുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് സ്ഥാനാർത്ഥി വടകരയിൽ ഇന്നലെ വന്നപ്പോൾ തന്നെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രൂപത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്. പുതിയ തലമുറ അങ്ങേയറ്റം ആവേശത്തിലാണ്. ഒരു കാലത്തും ഇല്ലാത്ത സംഭവമാണ് ഇത്.

ഷാഫിയുടെ വിജയം ഇന്നലെത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ഭൂരിപക്ഷത്തിന്റെ കാര്യം മാത്രം ആലോചിച്ചാൽ മതി. വടകര കമ്മ്യൂണിസ്റ് പാർട്ടിയുടെ പൊന്നാപുരം കോട്ടയായിരുന്നു പണ്ട്. 2009 ഞാൻ മത്സരിച്ചപ്പോൾ ഞാൻ ആ കോട്ട പൊളിച്ചു. ആ ഉഴുതുമറിച്ച മണ്ണിലാണ് വീണ്ടും മുരളീധരൻ വിജയം നേടിയത്. ചിന്തിക്കുന്ന നാട്ടിലെ ജനങ്ങൾ മുഴുവൻ കോൺഗ്രസിനൊപ്പമാണ്. നാട്ടിലെ ചിന്തിക്കുന്ന ജനങ്ങൾക്ക് ഷാഫി പറമ്പിലിനെ അല്ലാതെ ആരെ വിജയിപ്പിക്കും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സർക്കാരിന്റെ ജനപ്രീതി ഇടിഞ്ഞു. വടകരയിൽ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ചർച്ചയാകും. ടിപി വധത്തിൽ ഇനിയും വൻ ഗൂഢാലോചന പുറത്തുവരാനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

Story Highlights: Mullappally Ramachandran Praises Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here