Advertisement

‘ഇതാ എന്റെ ഐഡന്റിറ്റി’; കെ സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്

March 11, 2024
Google News 1 minute Read

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിമർശനത്തിൽ കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് ഷമ മുഹമ്മദ് മറുപടിയുമായി എത്തിയത്. പാർട്ടി വക്താവ് എന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്‌സൈറ്റിലെ ചിത്രം പങ്കുവച്ചാണ് മറുപടി നൽകിയത്.

മൈ ഐ.ഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് വെബ്‌സൈറ്റിലെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡൽഹിയിലെ വിലാസം ഉൾപ്പെടെ ചേർത്തിട്ടുണ്ട്.

സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിമർശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി.

പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കുന്നതിലും ഷമ അതൃപ്തി പരസ്യമാക്കി. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബബന്ധങ്ങളുണ്ടെന്നുമായിരുന്നു വിമർശനം.

Story Highlights: Shama Mohamed Reply to K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here