Advertisement

തലശേരി – മാഹി ബൈപാസ് ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും; രാവിലെ 8 മണി മുതൽ ടോൾ പിരിവ്

March 11, 2024
2 minutes Read

യാത്രക്കാരുടെ പ്രതീക്ഷകൾ വാനോളമുയർത്തി കണ്ണൂരിലെ ആറുവരിപ്പാത നിർമാണം. പണി പൂർത്തിയായ തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ് സ്‌പീക്കർ ഷംസീർ എന്നിവർ നേരിട്ട് പങ്കെടുക്കും.

ഇന്ന് രാവിലെ 8 മുതൽ ടോൾ പിരിച്ച് തുടങ്ങും. തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്. ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസ്.1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്.

മുഴപ്പിലങ്ങാട്ടു നിന്ന് ധർമ്മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ ചെന്നെത്തുന്നത്.തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും.

തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്.

Story Highlights: Thalassery-mahi-bypass will inauguate by modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top