വ്യോമസേനയുടെ തേജസ് വിമാനം തകർന്നുവീണു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.
പരിശീലന പറക്കലിനിടെ വിമാനം ജയ്‌സാൽമീറിൽ തകർന്നുവീഴുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു. വിമാനം ജയ്‌സാൽമീർ നഗരത്തിൻ്റെ മധ്യത്തിലുള്ള ജവഹർ കോളനിക്ക് സമീപമുള്ള ജനവാസമേഖലയിൽ തീപന്തം പോലെ പതിക്കുകയായിരുന്നു. വിമാനം വീണയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. പൈലറ്റ് സുരക്ഷിതനാണ്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖാപിച്ചു. അപകടസ്ഥലത്ത് നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ശക്തി പരിപാടിയെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
Story Highlights: Air Force’s Tejas aircraft crashes in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here