സിദ്ധാർത്ഥന്റെ മരണം; 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ ആറു പ്രതികളെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കൽപ്പറ്റ കോടതിയുടേതാണ് വിധി. സിൻജോ ജോൺസൺ, അമീൻ അക്ബർ അലി, സൗദ്, ആദിത്യൻ, കാശിനാഥൻ, ഡാനിഷ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
ഇവരാണ് സിദ്ധാർത്ഥനെ കൂടുതലായി മർദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമിച്ച ആയുധങ്ങൾ സംബന്ധിച്ച വ്യക്തതയ്ക്കും കൂടുതൽ ചോദ്യം ചെയ്യലിനുമായാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്താനും നീക്കമുണ്ട്. കൂടാതെ 20ഓളം ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധന നടത്താനായി അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സിദ്ധാർത്ഥന്റേത് ആത്മഹത്യയോണോ കൊലപാതകമാണോയെന്ന് കണ്ടെത്തൻ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥന്റെ മരണം അന്വേഷണം സിബിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.
Story Highlights: Siddharth Death case 6 accused were released into custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here