കടമെടുപ്പ് പരിധിയില്‍ വാദം തുടരുന്നു; 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം

കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ഒറ്റത്തവണ പാക്കേജെന്ന നിര്‍ദേശമാണ് പ്രശ്‌ന പരിഹാരത്തിന് സുപ്രിംകോടതി മുന്നോട്ടുവച്ചത്. 10000 കോടി രൂപെയങ്കിലും കേരളത്തിന് കിട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
എന്നാല്‍ 5000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു. കടമെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹര്‍ജി പരിഗണിക്കുന്നത് പുരോഗമിക്കുകയാണ്.
ഇന്നലെ വാദം കേട്ടപ്പോള്‍ ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചിരുന്നു.
Story Highlights: Credit limit case in Supreme court Kerala wants 10000 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here