നിയമ വിരുദ്ധമായി സ്ഥാപിച്ച ആർച്ചുകളും ബോർഡുകളും നീക്കണം: മനുഷ്യാവകാശ കമ്മീഷൻ

അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ്.
അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ കർശന നിയന്ത്രണം വേണം. ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യത്തിൽ നഗരസഭ ജാഗ്രത പുലർത്തുമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
Story Highlights: Illegally erected arches and boards should be removed: Human Rights Commission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here