Advertisement

നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ?; മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

March 14, 2024
Google News 1 minute Read

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംആര്‍എല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന്റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ മറുപടി.

വിഷയുമായി ബന്ധപ്പെട്ട ആദ്യ ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാല്‍ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇതുസംബന്ധിച്ച് തുടര്‍ചോദ്യത്തിന് മുഖ്യമന്ത്രി രോഷാകുലനായി. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേള്‍വിക്കുറവുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

”അന്വേഷണം നടക്കട്ടെ. വിവരങ്ങള്‍ പുറത്തുവരട്ടെ. വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ഞാന്‍ പറയേണ്ടത് പറഞ്ഞു. നിങ്ങള്‍ കേട്ടില്ലേ. കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ? ഇപ്പോള്‍ എനിക്ക് ഇതാണ് പറയാനുള്ളത്.” പിണറായി വിജയന്‍ പറഞ്ഞു.

Story Highlights: CM Pinarayi vijayan reacted masappadi controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here