‘തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ’; ഇ.പി ജയരാജനെ തള്ളി മുഖ്യമന്ത്രി മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരം സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ്. മത്സരത്തിൽ ഇടതുമുന്നണി വലിയ വിജയം നേടും. ബിജെപി കനത്ത രീതിയിൽ പുറകോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസും ലീഗും സഹോദരങ്ങളായി ഒരുമിച്ചു നിന്നും യുഡിഎഫിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത്തവണ അവർ വലിയ രീതിയിൽ ഒരുമിച്ചു പിന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരം സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്ന എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജന്‍റെ നിലപാട് പൂര്‍ണ്ണമായും തള്ളികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപിയാണെന്നും കോൺഗ്രസ് ഇനിയും ദുർബലമാകുമെന്നും ലീഗ് മാറി ചിന്തിക്കണമെന്നും ഇ പി ജയരാജൻപറഞ്ഞിരുന്നു.
Story Highlights: Election contest between LDf and UDF, says Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here