‘കെ.മുരളീധരൻ ബിജെപിയിൽ പോകും, രാജീവ് ചന്ദ്രശേഖർ സ്വന്തം മണ്ഡലത്തിൽ പോകുന്നത് ഗൂഗിൾ മാപ്പിട്ട്; കെ.ബി ഗണേഷ്കുമാർ

യുഡിഎഫ് എംപിമാരെ അടച്ചാക്ഷേപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. പാർലമെന്റിൽ മോദിക്കെതിരെ വിമർശിച്ചെന്ന് അവകാശപ്പെടുന്ന ടി എൻ പ്രതാപൻ എം പി ക്ക് കോൺഗ്രസ് ഇത്തവണ സീറ്റ് നൽകാതെ ചവറ്റുകൊട്ടയിലെറിഞ്ഞെന്നാണ് പരിഹാസം. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ ശശി തരൂരിനെയും രാജീവ് ചന്ദ്രശേഖരനെതിരെയും വിമർശനം ഉന്നയിച്ചു.
ഇതിനിടെ തട്ടുകട എന്താണന്നറിയാത്ത ആളാണ് രാജീവ് ചന്ദ്രശേഖരെന്നും ഗൂഗിൾ മാപ്പ് ഇട്ടാണ് ബിജെപി സ്ഥാനാർത്ഥി സ്വന്തം മണ്ഡലത്തിൽ എത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കെ മുരളീധരൻ ബിജെപിയിൽ പോകുമെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിന്റെ 99 എംഎൽഎ മാരെ ചലിപ്പിക്കാൻ ബിജെപിക്ക് കഴിയുമോയെന്ന് കെ ബി ഗണേഷ് കുമാർ ചോദിച്ചു. പണത്തിനു വഴങ്ങില്ല ഞങ്ങൾ, ഒറ്റക്കെട്ടാണ്. എൽഡിഎഫിൽ നിന്ന് ആരേയും കിട്ടില്ല. കിട്ടുന്നെങ്കിൽ അത് വല്ല കൂതറയുമാകും. ഉമ്മൻചാണ്ടിയുടെ മകൻ എംഎൽഎ ആയത് കൊണ്ട് ഇപ്പോൾ ബിജെപിയിൽ പോകുന്നില്ല. അത് കഴിഞ്ഞാൽ അയാളും പോകുമെന്നാണ് താൻ കരുതുന്നത്. ബിജെപി ക്ക് ആളെ പിടിച്ചു കൊടുക്കുന്ന പാർട്ടി ആയി കോൺഗ്രസ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: KB Ganesh Kumar slams UDF MPs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here