‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും’; പത്മജ വേണുഗോപാൽ

കെ മുരളീധരനും അടുത്തുതന്നെ കോൺഗ്രസിൽ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നല്ല നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാൽ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ കോൺഗ്രസ് നേതാവ്.
കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനമാണ് പത്മജ ഉന്നയിച്ചത്. കോൺഗ്രസിൽ പുരുഷാധിപത്യം. വനിതകളെ മുന്നേറാൻ പാർട്ടി അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയാണിത്. കെ കരുണാകരൻ്റെ മകളായതുകൊണ്ടുമാത്രമാണ് പാർട്ടി പരിപാടികളിൽ രണ്ടാം നിരയുടെ മൂലയ്ക്ക് ഇരിക്കാൻ തന്നെ അനുവദിച്ചിരുന്നതെന്നും പത്മജ വേണുഗോപാൽ.
‘എൻ്റെ കുടുംബം ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തന്നെ ആകർഷിച്ചു. അന്നതോടെയാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിലെ അംഗമാകാൻ തീരുമാനിച്ചത്. തനിക്ക് പിന്നാലെ വരാൻ ഒരുപാട് പേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പത്മജ പോയാൽ എന്ത് സംഭവിക്കുമെന്ന് തെരഞ്ഞെടുപ്പിൽ കണ്ടറിയാം ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ എന്നും ഇലക്ഷൻ കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടുമെന്നും പത്മജ വേണുഗോപാൽ.
Story Highlights: ‘K Muralidharan too will have to leave Congress soon’; Padmaja Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here