Advertisement

കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ SFI നേതാവ്; വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം

March 16, 2024
2 minutes Read

കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി.

സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് തെളിവുകളടക്കം പരാതി നൽകിയെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പറയുന്നു. തനിക്ക് താത്പര്യമുള്ള ജഡ്ജിങ് പാനൽ കലോത്സവത്തിലെ ചില മത്സരങ്ങളിൽ ആവശ്യപ്പെടുന്നു. ഇത് നിരസിച്ചതായി കേന്ദ്ര കമ്മിറ്റിയംഗം പറയുന്നു. ഈ ആവശ്യം എന്തിനാണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയുടെ ആവശ്യം.

കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചതിന് വിധികർത്താവിനെയും പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർഥികളെയും പോലീസ് അറസ്റ്റ് ചെയ്തതുൾപ്പെടെ അസാധാരണ സംഭവങ്ങൾക്കാണ് സർവകലാശാല കലോത്സവത്തിൽ നടന്നു.

Read Also മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യും?

കേരള സർവകലാശാല കലോൽസവത്തിൽ കോഴ ആരോപണത്തിനു വിധയേനായ മാർഗംകളി മത്സരത്തിന്റെ വിധികർത്താവ് പി.എൻ. ഷാജി ആത്മഹത്യ ചെയ്തിരുന്നു. താൻ നിരപരാധിയാണെന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്‌ഐ ആണ് ഉത്തരവാദിയെന്ന് ആരോപണം ഉയർന്നു.

Story Highlights: Former SFI leader alleged to be behind Kerala University bribery scandal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top