കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്; വോട്ടെണ്ണൽ ജൂൺ 4
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രിൽ 5നാണ് സൂക്ഷ്മ പരിശോധന. ( kerala loksabha election date declared )
ആദ്യഘട്ടത്തിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് വോട്ടെടുപ്പ്. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 4-7 ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബംഗാളിൽ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
അരുണാചൽ പ്രദേശ്, ആന്ധ്രാ പ്രദേശ്, ചണ്ഡീഗഡ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറാം, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. കർണാടക, രാജസ്ഥാൻ, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങളിൽ രണ്ട് ഘട്ടമായും, ഛത്തീസ്ഗഡിലും അസമിലും മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞടുപ്പ് നടക്കും. ഒഡീഷ, മധ്യപ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നാല് ഘട്ടങ്ങളിലായി വിധിയെഴുതും. മഹാരാഷ്ട്രയിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർ പ്രദേശ്, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
സമാധാന അന്തരീക്ഷം നിലനിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്നും പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്ബ് കാസ്റ്റിംഗ് സംവിധാനം സജ്ജീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മറ്റ് നിർദേശങ്ങൾ :
വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം, പണം ഉൾപ്പെടെ നൽകുന്നത് കർശനമായി നിരോധിക്കും. ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ഐടി ആക്റ്റ് പ്രകാരം സ്വീകരിക്കും. വിദ്വേഷ പ്രസംഗം പാടില്ല. സ്വകാര്യ ജീവിതത്തിനെതിരായ വിമർശനം പാടില്ല. നിർദേശങ്ങളുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എതിരാളികളെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യ പോസ്റ്റുകൾ പാടില്ല. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് നിരീക്ഷകരെ രാജ്യത്തുടനീളം വിന്യസിക്കും.
Story Highlights: kerala loksabha election date declared
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here