ഓംലെറ്റ് വൈകും; കൊല്ലത്ത് ലഹരിസംഘം ദോശക്കട അടിച്ചുതകർത്തു

കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു. അഞ്ചംഗ സംഘമാണ് കട അടിച്ചു തകർത്തത്. അക്രമി സംഘത്തിലെ പ്രസാദ് എന്നയാൾ പിടിയിലായി. ഭക്ഷണം കഴിക്കാൻ എത്തിയവരെയും അക്രമി സംഘം മർദിച്ചു. ഭക്ഷണം കഴിക്കാനെത്തിയവർ ഓഡർ ചെയ്‌ത ഓംലെറ്റ് താമസിക്കുമെന്ന് പറഞ്ഞത് പ്രകോപനത്തിന് കാരണമായി.
പുലിയൂർവഞ്ചി സ്വദേശികൾക്കായ രണ്ടുപേർക്ക് പരുക്കേറ്റു. സഹോദരങ്ങളുമായ അരുൺ, അജിൽ എന്നിവർക്കാണ് പരുക്കേറ്റത്. കൊല്ലം ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയാണ് ലഹരി സംഘം അടിച്ചുതകർത്തത്.കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Kollam Dosa Kada Attacked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here