Advertisement

‘ക്യാപ്റ്റൻസിയിൽ രോഹിതിൻ്റെ സഹായം എനിക്കുണ്ടാവും’; ആരാധകരോഷം മാനിക്കുന്നു എന്ന് ഹാർദിക് പാണ്ഡ്യ

March 18, 2024
Google News 1 minute Read
hardik pandya captain mumbai indians rohit sharma

ക്യാപ്റ്റൻസിയിൽ രോഹിത് ശർമയുടെ സഹായം തനിക്കുണ്ടാവുമെന്ന് മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. അദ്ദേഹം ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാണ്. തന്നെ സംബന്ധിച്ച് അത് വളരെ സഹായകമാവുമെന്നും വാർത്താസമ്മേളനത്തിൽ ഹാർദിക് പറഞ്ഞു.

രോഹിത് തൻ്റെ കീഴിൽ കളിക്കുമെന്ന് ഹാർദിക് പറഞ്ഞു. അത് മോശമല്ലല്ലോ. അദ്ദേഹം തോളിൽ കയ്യിട്ട് ഒപ്പമുണ്ടാവും. അദ്ദേഹമാണ് ഈ ടീമിനെ മുൻപ് നയിച്ചത്. ആ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹം. അദ്ദേഹം ഒപ്പമുള്ളത് നല്ല അനുഭവമായിരിക്കും. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലാണ് താൻ കരിയർ മുഴുവൻ കളിച്ചിട്ടുള്ളത് എന്നും ഹാർദിക് പറഞ്ഞു.

ക്യാപ്റ്റൻസി മാറ്റവുമായി ബന്ധപ്പെട്ട് ആരാധകരോഷമുണ്ടായല്ലോ എന്ന ചോദ്യത്തിന് ആരാധകരോഷം മാനിക്കുന്നു ഹാർദിക് മറുപടി നൽകി. പക്ഷേ, ക്രിക്കറ്റ് കളിക്കുകയാണ് തൻ്റെ ജോലി. ആരാധകർക്ക് നന്ദി അറിയിക്കുന്നു എന്നും ഹാദിക് കൂട്ടിച്ചേർത്തു. രോഹിതിനു പകരം ഹാർദികിനെ ക്യാപ്റ്റനാക്കാൻ മാനേജ്മെൻ്റ് തീരുമാനിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് മറുപടി നൽകാൻ പരിശീലകൻ മാർക് ബൗച്ചറും ഹാർദികും തയ്യാറായില്ല.

ഈ മാസം 22 മുതലാണ് ഐപിഎൽ ആരംഭിക്കുക. 24ന് ഗുജറാത്ത് ടൈറ്റൻസുമായാണ് മുംബൈയുടെ ആദ്യ മത്സരം.

Story Highlights: hardik pandya captain mumbai indians rohit sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here