കേരളം ഗോപിയാശാൻ്റെ നാട്, അവാർഡ് നൽകി സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഫലം കാണാതെ പോയത്: വി കെ സനോജ്

കേരളം ഗോപിയാശാൻ്റെ നാടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അവാർഡുകൾ നൽകി ഗോപിയാശാനെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഫലം കാണാതെ പോയതെന്ന് വി കെ സനോജ് പറഞ്ഞു. മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നാണ് പറഞ്ഞിരുന്നത്.
രാജ്യത്തെ യുവജനങ്ങൾക് നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ പാലിച്ചില്ല എന്നും വി കെ സനോജ് ആരോപിച്ചു. രാജ്യത്ത് വളരെ നിർണായകമായ തെരെഞ്ഞെടുപ്പ് വന്നിരിക്കയാണ്. രാജ്യത്തെ തൊഴിലില്ലായ്മ തെരെഞ്ഞുപ്പിൽ ചർച്ചയാവുമെന്നും സനോജ് പറഞ്ഞു. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങൾ ചർച്ച വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്.
കോൺഗ്രസിനെ ഒട്ടും വിശ്വസിക്കാൻ കഴിയില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. വടകരയിലെ സ്ഥാനാർഥി ഷാഫി പറമ്പിൽ നിഖിൽ പൈലിയെ കൊണ്ടാണ് വോട്ട് ചോദിക്കുന്നത്. സ്വൽപ്പം ആത്മാർത്ഥയുണ്ടെങ്കിൽ ധീരജിൻ്റെ അമ്മയെ പോയി കാണണമെന്നും വി കെ സനോജ് ആരോപിച്ചു.
Story Highlights: VK Sanoj about Kalamandalam Gopi Ashan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here