Advertisement

അടിമാലി വാഹനാപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു, മരണം നാലായി

March 19, 2024
1 minute Read

ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. നേരത്തെ അഭിനേഷിന്റെ രണ്ടുവയസുള്ള മകൻ തൻവിക് അപകടത്തിൽ മരിച്ചിരുന്നു. തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ.

14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അതില്‍ 11 പേര്‍ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. പിന്നാലെയാണ് ഒരാള്‍ കൂടി മരിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഇന്ന് വൈകിട്ടോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു.

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

Story Highlights: 4 died in Adimali Mankulam accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top