ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; വിട്ടുനിന്ന് കെ.ശിവദാസന്‍ നായര്‍

പത്തനംതിട്ടയിലെ യുഡിഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ ശിവദാസൻ നായര്‍. കോൺഗ്രസ് പുനസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ജില്ലയിലെ മുതിർന്ന നേതാവ് ആയ ശിവദാസൻ നായർ.
നേതൃത്വവുമായുള്ള ഭിന്നതയാണ് കെ ശിവദാസൻ നായരുടെ വിട്ടു നില്‍ക്കലിന് കാരണമെന്നാണ് സൂചന.
പത്തനംതിട്ട കോണ്‍ഗ്രസിലെ ഭിന്നതയാണ് ശിവദാസന്‍ നായരുടെ വിട്ടുനില്‍ക്കലിലൂടെ മറനീക്കി പുറത്തുവന്നത്. വിട്ടു നിന്നതില്‍ ശിവദാസൻ നായര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്നു വി.ഡി. സതീശൻ പറഞ്ഞു.
Story Highlights: K Sivadasan Nair abstained from Anto Antony’s election convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here