സാമൂഹ്യ പ്രവർത്തകൻ ശംസു പൂക്കോട്ടൂരിന് ജിസാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ആദരം

കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് CCW മെമ്പറുമായ ശംസു പൂക്കോട്ടൂരിനു ജിസാൻ ചേംബാർ ഓഫ് കൊമേഴ്സിന്റെ സ്നേഹാദരം. 2022-2023 കാലയളവിൽ ചേംബർ അംഗമായിരിക്കെ ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് ആദരവ് നൽകിയത്. ജിസാൻ ചേംബർ ഓഫ് കൊമേഴ്സ് മേധാവി അഹ്‌മദ് ബിൻ മുഹമ്മദ് അബു ഹാദിക്ക് വേണ്ടി ശൈഖ് അലി മഖ്ബൂൽ ആണു അംഗീകാരപത്രം കൈമാറിയത്.
നിയമപരമായും അല്ലാതെയും ജിസാനിൽ വ്യാപാര രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ ചേംബറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ചേംബറിനു കീഴിൽ ജിസാനിൽ വരുന്ന പുതിയ ബിസിനസ് സാധ്യതകൾ നിക്ഷേപകരുടെ അറിവിലെത്തിക്കുന്നതിലും ശംസു പൂക്കോട്ടൂർ നടത്തിയ പരിശ്രങ്ങൾക്കുള്ള അംഗീകാരമാണു ഈ ആദരവ്.
ആദരവിന്റെ ഭാഗമായി ജിസാൻ ചേംബറിനു കീഴിൽ മാർച്ച് 20 ബുധനാഴ്ച ഗ്രാന്റ് മില്ലേനിയം ഹോട്ടലിൽ ജിസാൻ അമീർ മുഹമ്മദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് പങ്കെടുക്കുന്ന ഇഫ്താർ വിരുന്നിലേക്ക് ശംസു പൂക്കോട്ടൂരിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
Story Highlights: Shamsu Pookkottur honored by Jizan Chamber of Commerce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here