Advertisement

AI അറിയാമെങ്കില്‍ ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ്: എഡബ്ല്യുഎസ് റിപ്പോർട്ട്

March 20, 2024
Google News 3 minutes Read

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നൈപുണ്യവും അറിവും കൈവശമുള്ള ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് 54 ശതമാനത്തിലധികം ശമ്പള വര്‍ധനവ് ഉണ്ടായേക്കാമെന്ന് ആമസോണ്‍ വെബ് സർവീസിന്റെ റിപ്പോര്‍ട്ട്. ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് അനുഭവപ്പെടുമെന്നുള്ള എഡബ്ല്യുഎസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം തൊഴിലുടമകളും തൊഴിലാളികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ ജനറേറ്റീവ് എഐ ടൂളുകള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 73 ശതമാനം തൊഴിലുടമകളും വര്‍ധിച്ചുവരുന്ന നൂതനത്വവും സര്‍ഗ്ഗാത്മകതയും മികച്ച നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. വിപ്രോ, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ഐറിസ് സോഫ്റ്റ്‌വെയർ തുടങ്ങിയ സ്ഥാപനങ്ങളെ, ജനറേറ്റീവ് AI നല്‍കുന്ന ഭാവിക്കായി തയ്യാറെടുക്കാന്‍ കമ്പനി ജീവനക്കാരെ അവരുടെ നൈപുണ്യ വികസനത്തിനായി എഡബ്‌ള്യുഎസ് സഹായം നല്‍കുന്നതായി AWS ഇന്ത്യ ട്രെയിനിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ മേധാവി അമിത് മേത്ത പറഞ്ഞു.

ഇന്ത്യയിലെ 95 % തൊഴിലാളികളും തങ്ങളുടെ കരിയര്‍ ത്വരിതപ്പെടുത്തുന്നതിന് AI കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് എഡബ്‌ള്യുഎസ് സൂചിപ്പിച്ചു. 95 % Gen Z, 96 ശതമാനം Millennials, 93% Gen X തൊഴിലാളികള്‍ എന്നിവര്‍ AI കഴിവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 99 % തൊഴിലുടമകളും തങ്ങളുടെ കമ്പനികള്‍ 2028 ഓടെ എഐ അധിഷ്ഠിത ഓര്‍ഗനൈസേഷനുകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights : AI Skills In India To Drive 54% Salary Hikes: AWS Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here