പേരാമ്പ്ര അനു കൊലക്കേസ് പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടു; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന് മുൻ കേസുകളിൽ ലഭിച്ച ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. മുജീബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് റിപ്പോർട്ട്. അതേസമയം പേരാമ്പ്ര കേസിൽ പ്രതിയെ മലപ്പുറം കൊണ്ടോട്ടിയിൽ എത്തിച്ച് തെളിവെടുക്കും
ശിക്ഷിക്കപ്പെട്ട കേസുകളിൽ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങി സമാന കുറ്റകൃത്യം ആവർത്തിക്കുന്നതാണ് മുബീബിന്‍റെ പതിവ് പറഞ്ഞു. ഒടുവിലത്തേതാണ് പേരാമ്പ്രയിലെ അനുവിന്‍റെ കൊലപാതകം. ഇതിന് മുമ്പ് വയനാട്ടിലും കോഴിക്കോട് മുത്തേരിയിലും ആഭരണങ്ങൾ കവരുന്നതിനായി പ്രതി സ്ത്രീകളെ ആക്രമിച്ചിരുന്നു.
സ്ഥിരം കുറ്റവാളിയായ മുജീബിന്‍റെ മുൻകാല കേസുകളിലെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. ഇതിനായി കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊടുംകുറ്റവാളിയായ ഇയാളെ നിരീക്ഷിക്കുന്നതിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നീക്കം.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ സ്വർണം വിൽപ്പന നടത്തിയ മലപ്പുറം കൊണ്ടോട്ടിയിൽ എത്തിച്ച് തെളിവെടുക്കും. ഇന്നലെ പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കൃത്യം നടന്ന സ്ഥലത്ത് നാളെ ആയിരിക്കും തെളിവെടുപ്പ്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കും.
Story Highlights : perambra anu murder case latest update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here