Advertisement

വിദേശ വിദ്യാര്‍ത്ഥികളെ സംസ്കാരം പഠിപ്പിക്കണം, സസ്യാഹാരികളാക്കണം: വിസി നീരജ ഗുപ്ത

March 20, 2024
Google News 2 minutes Read

ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് ഗുജറാത്തിൻ്റെ സംസ്കാരത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും ബോധവത്കരണം നൽകണമെന്ന് വൈസ് ചാൻസലർ ഡോ.നീരജ ഗുപ്ത. ഗുജറാത്തിലെ സസ്യാഹാരികളുടെ വികാരം കൂടി കണക്കിലെടുത്ത് പെരുമാറാൻ വിദ്യാർഥികളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിസി പറഞ്ഞു. 16 വർഷം സ്റ്റഡി എബ്രോഡ് പ്രോഗ്രാം കോർഡിനേറ്ററായിരുന്ന അനുഭവം വച്ച് നിസ്കാരം മാത്രമായിരിക്കില്ല വിദേശ വിദ്യാർഥികളെ ആക്രമിക്കാൻ പ്രേരിപ്പിച്ച ഘടകമെന്നും വിസി അഭിപ്രായപ്പെട്ടു. ഹോ​സ്റ്റ​ലി​ൻ്റെ ടെ​റ​സി​ൽ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ റ​മ​ദാ​നി​ലെ രാ​​ത്രി​ന​മ​സ്കാ​രം (ത​റാ​വീ​ഹ്) ന​മ​സ്ക​രി​ച്ച​തി​നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​ർ മു​റി​യി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെയ്തത്. ഈ സംഭവത്തേക്കുറിച്ച് പ്രതികരിക്കുകയായിരുനിനു വിസി.

മതപരമായ കാരണങ്ങൾ മാത്രമായിരിക്കില്ല സാംസ്കാരിക ഇടപെടലുകളും ഒരു കാരണമാണ്. വിദേശത്തുനിന്നു വന്നിട്ടുള്ള വിദ്യാർഥികൾ മാംസാഹാരം കഴിക്കും. എന്നാൽ ഗുജറാത്ത് പ്രാഥമികമായി ഒരു വെജിറ്റേറിയൻ സമൂഹമാണ്. അതിനാൽതന്നെ വിദ്യാർഥികൾ ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്ത് വലിച്ചെറിഞ്ഞാൽ തെരുവുനായകൾ ശല്യമുണ്ടാക്കും. ഇതി നാട്ടുകാർ ശ്രദ്ധിക്കും പ്രശ്നമാകും അതിനാലാണ് ഞാൻ പറയുന്നത് നിസ്കാരം മാത്രമായിരിക്കില്ല ആക്രമണത്തിന് പിന്നിലെ കാരണം- വിസി പറഞ്ഞു.

വളരെ സുരക്ഷിതമായ ഒരു സമൂഹമാണ് ഗുജറാത്തിലുള്ളതെന്നും വിദ്യാർഥികൾ ഇന്ത്യയിലെത്തിയിട്ട് ഒരു വർഷത്തോളമായതിനാൽ ചിലകാര്യങ്ങൾ അവർ പഠിച്ചുവരുന്നതേയുള്ളുവെന്നും വിസി പറഞ്ഞു. വിദേശ വിദ്യാർഥികളോട് ക്യാമ്പസിന് അകത്തും പുറത്തുമുള്ള ചില പെരുമാറ്റങ്ങളക്കുറിച്ച് പലപ്പോഴും പരാതികൾ നടൽികിയുന്നെന്നും വിദേശ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സംവിധാനമില്ലെന്നും അക്രമത്തേത്തുടർന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇത് പരിഹാരിക്കാനുള്ള നടപടികൾ പെട്ടെന്ന് സ്വീകരിക്കും. തുടർന്നും ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ വേണ്ട ബോധവത്കരണം വിദ്യാർഥികൾക്ക് നൽകുമെന്നും വിസി അറിയിച്ചു.

Story Highlights : Gujarat VC blames foreign students for lack of cultural sensitivity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here