സയൻസ് ഫിക്ഷൻ ടു റിയാലിറ്റി: ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ന്യൂറലിങ്ക്

ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇലോൺ മസ്കിൻ്റെ ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പ് ന്യൂറലിങ്ക്. വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ യുവാവ് ന്യൂറലിങ്ക് ഉപകരണം ഉപയോഗിച്ച്, കമ്പ്യൂട്ടറിൽ ഓൺലൈൻ ചെസ്സും വീഡിയോ ഗെയിമുകളും ചിന്തകൾ കൊണ്ട് നിയന്ത്രിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ദൃശ്യങ്ങളിൽ യുവാവ് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. പേര് നോളണ്ട് അർബാഗ്, 29 വയസ്, ഒരു വാഹനാപകടത്തിൽ നെട്ടേലിൻ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലാണ്. ഇയാൾ തൻ്റെ ലാപ്‌ടോപ്പിൽ ചെസ്സ് കളിക്കുന്നതും ന്യൂറലിങ്ക് ഉപകരണം ഉപയോഗിച്ച് കഴ്സർ ചലിപ്പിക്കുന്നതും വിഡിയോയിൽ കാണാം. മസ്തിഷ്ക-കമ്പ്യൂട്ടർ ഇൻ്റർഫേസ് ഉപയോഗിക്കുന്ന പ്രക്രിയയും അർബാഗ് വീഡിയോ വിവരിക്കുന്നുണ്ട്. ന്യൂറലിങ്ക് പഠനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അർബാഗ് പറയുന്നു.
— Neuralink (@neuralink) March 20, 2024
2016-ൽ മസ്ക് സ്ഥാപിച്ച ന്യൂറലിങ്ക് ഒരു ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പാണ്. ഇവര്‍ വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടർ നിയന്ത്രിക്കാനാവും. ഇതിന് ഒരു നാണയത്തിൻ്റെ വലുപ്പമുണ്ടാകും. ഈ ഉപകരണം ശസ്ത്രക്രിയയിലൂടെ രോഗിയുടെ തലയോട്ടിയിൽ ഘടിപ്പിക്കുന്നു. ഒരു സാധാരണ ബ്ലൂടൂത്ത് സ്മാർട്ട് ഫോൺ കണക്ഷന് സമാനമാണ് സമാനമാണ് ഇതിൻ്റെ പ്രവർത്തനം.
കഴിഞ്ഞ വര്‍ഷം മേയിലാണ് ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്. തുടർന്ന് പരീക്ഷണത്തിന്റെ ഭാഗമാവാൻ തയ്യാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ഉപകരണം ഒരു മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചതായി കമ്പനി അറിയിച്ചത്. ഇയാളുടെ ആരോഗ്യനില ഭേദപ്പെട്ടുവെന്നും ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ടെന്നും ഫെബ്രുവരിയില്‍ മസ്ക് അറിയിച്ചിരുന്നു.
Story Highlights : Elon Musk’s brain chip implanted in human brain by Neuralink
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here