നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; ഹൈക്കോടതിയെ സമീപിക്കാൻ ക്ഷേത്രക്കമ്മിറ്റി

പ്രസിദ്ധമായ നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ക്ഷേത്രക്കമ്മിറ്റി നൽകിയ അപേക്ഷ തളളിയത് ജില്ലാ മജിസ്‌ട്രേറ്റ് ആണ്. രണ്ട് മാസം മുൻപ് വെടിക്കെട്ടിന് അനുമതി തേടണമായിരുന്നു എന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്ക് സമയം ലഭിച്ചില്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
ഏപ്രിൽ 1,2,3 തീയ്യതികളിലാണ് നെന്മാറ വല്ലങ്ങി വേല. 2ന് വൈകീട്ടും 3ന് പുലർച്ചെയുമായിരുന്നു പ്രധാന വെടിക്കെട്ടുകൾ നടക്കേണ്ടിയിരുന്നത്. വെടിക്കെട്ടിന് അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Story Highlights: nenmara vela firework court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here