Advertisement

വെള്ളറടയില്‍ 14 വയസുകാരിയെ കാണാനില്ലെന്ന് പരാതി

March 23, 2024
1 minute Read
14 year old girl missing Thiruvananthapuram vellarada

തിരുവനന്തപുരം വെള്ളറടയില്‍ പതിനാല് വയസുകാരിയെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് സ്‌കൂള്‍ അവധി ദിവസമായിരുന്നു. പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാതായതോടെ ആദ്യം സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ കുട്ടിയെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തി. ഇതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്‌നാട് കേരള അതിര്‍ത്തി കേന്ദ്രീകരിച്ചുള്‍പ്പെടെ പരിശോധിക്കുകയാണ്. വീട്ടില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് വീട്ടുകാരും പറയുന്നു.

Story Highlights : 14 year old girl missing Thiruvananthapuram vellarada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top