ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും; അടുത്തയാഴ്ച സര്‍വെ നടക്കുക ഉടമകളുടെ സാന്നിധ്യത്തില്‍

ഇടുക്കി ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും. അടുത്ത ആഴ്ച അടുത്തയാഴ്ച ഹെഡ് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക. മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് മാത്യു കുഴല്‍ നാടന്റെ പാര്‍ട്ണര്‍മാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ണര്‍മാരായ ടോണി സാബു ,ടോം സാബു എന്നിവരാണ് തഹസില്‍ദാരുടെ മുന്നില്‍ ആവശ്യം ഉന്നയിച്ചത്. (Additional land held by Mathew Kuzhalnathan MLA in Chinnakanal will be re-measured)
50 സെന്റ് ഭൂമി അധികമായുണ്ടെന്നായിരുന്നു മുന്‍പ് നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍. റിസോര്‍ട്ട് ഭൂമിയില്‍ 50 സന്റ് പുറമ്പോക്കെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
എന്നാല്‍ താന്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ പ്രതികരണം. നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തി. 50 ഏക്കര്‍ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ല. സുഹൃത്തിന്റെ പക്കല്‍ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യുകുഴല്‍നാടന്‍ പറഞ്ഞിരുന്നു.
Story Highlights : Additional land held by Mathew Kuzhalnathan MLA in Chinnakanal will be re-measured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here