കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍ പേരാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകന്‍ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റു.
ജോണിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് വീട്ടില്‍ വഴക്കുണ്ടായെന്നും ജോണ്‍ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. നാട്ടുകാര്‍ പിടിച്ചുവെച്ച ജോണിനെ പേരാവൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Highlights : Husband killed wife Peravoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here