കട്ടപ്പന ഇരട്ടക്കൊലപാതകം; ബ്ലാക് മാജിക് പ്രമേയമാക്കി പ്രതിയുടെ ഓൺലൈൻ നോവൽ; നിതീഷ് എഴുതിയത് സ്വന്തം കുറ്റകൃത്യത്തെക്കുറിച്ച്

കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ ചുരുളുകൾ ഇനിയും അഴിയാൻ ബാക്കി നിൽക്കെ കേസിലെ മുഖ്യപ്രതി നിതീഷ് ദുർമന്ത്രിവാദത്തെ കുറിച്ച് നോവൽ എഴുതിയതായി വെളിപ്പെടുത്തൽ. ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥപറയുന്ന നോവലാണ് നിതീഷ് എഴുതിയത്.(Kattappana double murder accused Nitheesh wrote online novel about black magic)
വിനോദത്തിനായി വായിച്ച നോവലിൽ അതിക്രൂര കൃത്യത്തിന്റെ ശേഷിപ്പായിരുന്നുവെന്ന ഞെട്ടലിലാണ് വാസനക്കാർ. മഹാമാന്ത്രികമെന്ന പേരിൽ എഴുതിയ നോവലിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. 2018 മുതൽ ഓൺലൈൻ സൈറ്റിൽ പ്രചരിച്ച നോവൽ ഇതിനോടകം അരലക്ഷത്തോലം പേരാണ് വായിച്ചത്. കുറിച്ചിട്ട ഓരോ വരികളും ജീവൻ കുരുതിയെടുത്ത നിതീഷിന്റെ ജീവിതമായിരുന്നു. നാടും നാട്ടുകാരുമായും ഏറെ ബന്ധമുളള കുടുംബമായിരുന്നു വിജയന്റേത്. ഭാര്യയും മകൻ വിഷണുവും മകളുമായി സമാധാനത്തോടെ കഴിഞ്ഞിരുന്ന കുടുംബം. ഏതോ നശിച്ച നാളിൽ അന്ധവിശ്വാസം അവരുടെ കുടുംബത്തെ ചെറുതായി കാർന്നു തുടങ്ങി. പഠനത്തിൽ മിടുക്കിയായ വിജയന്റെ മകളുടെ കൈയ്ക്ക് തളർച്ച ബാധിച്ചു.
അന്ധവിശ്വാസം ചെറുതായി കാർന്നു തിന്നിരുന്ന വിജയന്റെ കുടുംബത്തെ ദുമർമന്ത്രവാദിയായ നിതീഷിനടുത്തേക്ക് എത്തിച്ചു. അതോടെ ആ കുടുംബം നിതീഷ് വരച്ചിട്ട അന്ധവിശ്വാസത്തിന്റെ ലോകത്തേക്ക് മുഴുവനായി വീണു. മന്ത്രവാദ ചികിത്സയുടെ പേര് പറഞ്ഞ് ആ കുടുംബത്തോടൊപ്പം ചേർന്നു. പതിയെ പതിയെ ആ കുടുംബം അവരുടെ ചുറ്റുപാടുകളിൽ നിന്ന് ഉൾവലിഞ്ഞ് നിതീഷിന്റെ ചതിയുടെ അന്ധവിശ്വാസ ലോകത്തേക്ക് വീണു. വിജയന്റെ മകൾ നിതീഷിനാൽ ഗർഭിണിയായ ഒരു കുഞ്ഞ് പിറന്നു. ആ കുഞ്ഞിനെ ആഭിചാര ക്രിയകളുടെ പേര് പറഞ്ഞ് ബലികൊടുക്കണമെന്ന് നിതീഷ് നിർദേശിച്ചു. നിതീഷിന്റെ ചരടിൽ ആടിയുലഞ്ഞ കുടുംബം ആ കുറ്റകൃത്യത്തിന് കൂട്ടുനിന്നു. തന്റെ പേരക്കുട്ടിയെ അച്ഛനായ നിതീഷിന് കൊലയ്ക്ക് പിടിച്ചുകൊടുത്തത് മുത്തച്ഛൻ വിജയനും. ഈ അരും കൊല നടന്നത് 2016ൽ. എന്നാൽ എല്ലാം മണ്ണോടൊപ്പം അലിഞ്ഞുവെന്ന വിശ്വസിച്ച് സമർത്ഥനായി ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിൽ നിതീഷ് അയാളുടെ അന്തസ്സിന്റെ മുഖം മൂടിയുമായി ജീവിച്ചു..
Read Also കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം? മോഷണക്കേസ് അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്
2018ൽ ഓൺലൈൻ സൈറ്റിൽ മഹാമാന്ത്രികമെനന്ന നോവലും എഴുതി തുടങ്ങി. ജീവിതം കഥയാക്കിയ നോവൽ. പിഞ്ചുകുഞ്ഞിന്റെ കെലപാതകം പ്രതിപാദിക്കുന്നില്ലെങ്കിലും വിജയന്റെ കുടുംബത്തിലെ നുഴഞ്ഞുകയറ്റം തന്നെയായിരുന്നു. കഥയുടെ ഉടമയ്ക്ക് വില്ലനാകാൻ ആകുമോ നായകനാകാണമെന്ന് നിർബന്ധമുണ്ടോ, അത് വായനക്കാരനിലേക്ക് മുന്നോട്ടുവെക്കുകയാണ് നിതീഷ്.
ഒരു പെൺകുട്ടിയെ ബലിയാടാക്കി, ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും. അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് ഇതിവൃത്തം. കഥയുടെ സങ്കൽപ്പം ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിൽ നിന്ന് ചുരുളഴിക്കുമ്പോൾ നിതീഷ് ആ ദുർമന്ത്രവാദിയാണെന്ന വായനക്കാർക്ക് ചിന്തിക്കാം. വിജയൻ കൊലപാതകവുമായി ബന്ധപ്പെട്ട് കാഞ്ചിയാറിലെ വനീട്ടിൽ നടത്തിയ പരിസോധനയിൽ ആഭിചാര ക്രികയകളുടെ ചില അവശേഷിപ്പുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിതീഷിന്റെ നോവലിലാകട്ടെ പ്രതിപാദിക്കുന്നതിൽ ഏറെയും ആഭിചാരവും.
Read Also വിവാഹത്തെ ചൊല്ലി തർക്കം: 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഒരു മോഷണക്കേസ് വഴിതുറന്ന കൊടുംകൃത്യങ്ങളുടെ കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്പു. റത്തുവരാൻ ഇനിയും ഏറെയുണ്ട്. ആറ് ഭാഗങ്ങളാക്കി പുറത്തിറക്കിയ നോവൽ തുടരും എന്ന അറിയിപ്പോടെയാണ് അവസാനിക്കുന്നത്.
Story Highlights : Kattappana double murder accused Nitheesh wrote online novel about black magic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here