Advertisement

അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും

March 23, 2024
2 minutes Read

മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാൾ പദവികൾ ഒഴിയില്ലെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും പാർട്ടി അറിയിച്ചു. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം.ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് തീർത്തും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് മുൻനിർത്തി പ്രചരണം നടത്താനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഇലക്ട്രോറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ ഉത്തരവനുസരിച്ച് പരസ്യപ്പെടുത്തിയതിലൂടെ ഉണ്ടാകുന്ന തിരിച്ചടി മറച്ചുവെക്കാനാണ് കെജ്രിവാളിനെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തതെന്ന് പ്രചരണം ആക്കാനാണ് ആം ആദ്മി പാർട്ടിയുടെ പദ്ധതി. കെജ്രിവാളിന്റെ അറസ്റ്റിൽ രാജവ്യാപകമായുള്ള പ്രതിഷേധ പരിപാടികൾക്ക് ഇന്ത്യ മുന്നണി ഉടൻ രൂപം നൽകും.

അതേസമയം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നീക്കം. വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിന് സമാന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. പിഎംഎൽഎ വ്യവസ്ഥകൾ ലംഘിച്ചാണ് അറസ്റ്റ് എന്ന് സുപ്രീംകോടതി അറിയിക്കും. അന്വേഷണവുമായി നിസ്സഹകരിച്ച എന്ന പ്രതീതി തെറ്റായി ഇ ഡി ഉണ്ടാക്കിയെന്നും രാഷ്ട്രീയകാരണങ്ങളാലാണ് അറസ്റ്റ് എന്നും സുപ്രീംകോടതിയെ അറിയിക്കും. മുതിർന്ന ആം ആദ്മി നേതാക്കളും അഭിഷേക് സിംഖ്വിയും ചർച്ച നടത്തി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പാർട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയിൽ ബിജെപിക്കെതിരെ പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തു. ഇന്ന് ഡൽഹിയിലെ ഷഹിദ് പാർക്കിന് സമീപം ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. ഈ മാസം 26 ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം മാർച്ചും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights : ‘Won’t resign, will run government from jail’: Arvind Kejriwal 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top