അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കണമെങ്കിൽ രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ല; നിബന്ധനയുമായി മുഖ്യമന്ത്രി

അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകൾ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണം, രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത്, കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ അയക്കരുത് തുടങ്ങിയവയാണ് നിബന്ധനകൾ.
കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ അയക്കുന്നതിന് പകരം ഡോക്ടർമാരും എഞ്ചിയർമാരുമാക്കാൻ പഠിപ്പിക്കണം, പെൺകുട്ടികളെ സ്‌കൂളിലേക്കയക്കണം, പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹുഭാര്യത്വം അസമീസ് സംസ്കാരമല്ല. ആ സംസ്കാരം ഉൾക്കൊള്ളാൻ തയ്യാറായാലേ അവരെ അസമീസ് പൗരന്മാരായി അംഗീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: himanta biswa sarma bangladesh muslim assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here