Advertisement

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് സർക്കാരിന് ആത്മാർത്ഥതയില്ല; CBI അന്വേഷണം വേണമോയെന്ന് പരിശോധിക്കും; ഹൈക്കോടതി

March 26, 2024
3 minutes Read

മൂന്നാറിലെ കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ടുപോകുന്നില്ലെന്ന് വിമർശിച്ചു.(High Court criticizes government in eviction of encroachment in Munnar)

വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹാജകരാകണമെന്ന് നിർദേശം. കളക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നിം ഒഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിർദേശത്തിൻമേൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

Story Highlights : High Court criticizes government in eviction of encroachment in Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top