ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കാസർഗോഡ് അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പേർക്കെതിരെ ഹൊസ്ദുർഗ് കോടതി കേസെടുത്തു.
നിവേദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്‌സ് വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ നാല് വിദ്യാർത്ഥികൾ എത്തി ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നിവേദിനെ നിർബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു സംഭവത്തിൽ നാല് പേർക്കെതിരെ ഹൊസ്ദുർഗ് കോടതി കേസെടുത്തു.
Story Highlights : Plus Two Student Attacked in Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here