Advertisement

വടകരയിൽ കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്നു; യുഡിഎഫിനെതിരെ എൽഡിഎഫിന്റെ പരാതി

March 27, 2024
Google News 1 minute Read

വടകരയിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ്. ഇടതുമുന്നണി സ്ഥാനാർത്ഥി കെകെ ശൈലജയെ അപകീ‍ർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫിനെതിരെ പരാതി. എൽഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് അധിക്ഷേപമെന്ന് ആരോപണം.

ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

Story Highlights : LDF files complaint against UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here