എട്ടാം വര്‍ഷവും പതിവ് തെറ്റിച്ചില്ല, കൊല്ലം പുവർഹോമിന് യൂസഫലിയുടെ റമദാൻ സമ്മാനം 25 ലക്ഷം

എട്ടാം വര്‍ഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടക്കൽ പുവർ ഹോമിന് എം എ യൂസഫലിയുടെ റംസാൻ സമ്മാനം എത്തി. അന്തേവാസികളുടെ ക്ഷേമത്തിന് 25 ലക്ഷം രൂപ കൈമാറി. സ്ത്രീകളും പുരുഷന്മാരുമടക്കം 105 അന്തേവാസികളാണ് പൂവർ ഹോമിൽ ഉള്ളത്. എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ പുവര്‍ ഹോം സെക്രട്ടറി ഡോ. ഡി ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡിഡി കൈമാറിയത്.
എല്ലാവരുടെയും ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, പുതിയ കിടക്കകള്‍, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായാണ് എട്ടാം വര്‍ഷവും മുടക്കമില്ലാതെ യൂസഫലി സഹായമെത്തിച്ചത്. ഇതുവരെ 2 കോടി രൂപയുടെ ധനസഹായം യൂസഫലി പുവര്‍ഹോമിന് കൈമാറി.
മുണ്ടയ്ക്കല്‍ പുവര്‍ ഹോമിന്‍റെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ വഴി അറിയാനിടയായതിന് പിന്നാലെയാണ് 2017ല്‍ എം എ യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം നല്‍കുന്നത് കൊവിഡ് പ്രതിസന്ധിഘട്ടത്തിലടക്കം ഇത് പുവര്‍ഹോമിന് വലിയ ആശ്വാസമാവുകയും ചെയ്തു.
Story Highlights : MA Yousaf Ali’s Helping Hands to Kollam Mundaikkal Poorhome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here