നജീബ് നേരിട്ട ദുരനുഭവത്തിന്റെ പേരിൽ ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുത്; റിക്ക് ആബെ

ആടുജീവിതത്തിലെ യഥാർത്ഥ നജീബ് നേരിട്ട ദുരനുഭവത്തിന്റെ പേരിൽ ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്ന് സിനിമയിൽ അഭിനയിച്ച അറബ് നടൻ റിക്ക് ആബെ. ദുബായിൽ വച്ചാണ് നടന്റെ പ്രതികരണം. ആടുജീവിതത്തിലെ പൃഥ്വിരാജിന് യഥാർഥ നജീബുമായുള്ള സാമ്യം അമ്പരിപ്പിച്ചെന്നും സംവിധായകൻ ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തിയെന്നും ആബെ പറഞ്ഞു.(Arab actor Rik Aby about Aadujeevitham movie)
താനുൾപ്പെടെയുളള ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ കാത്തിരുന്ന ദിവസം വന്നെത്തിയതിന്റെ സന്തോഷത്തിലായിരുന്നു റിക്ക് ആബേ. സിനിമയിൽ നജീബ് കഴിയുന്ന മസ്റയിലെ ജൂനിയർ കഫീലിന്റെ വേഷം മനോരമായി വെളളിത്തിരയിലെത്തിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇതിനോടകം കയറിക്കഴിഞ്ഞ റിക്ക് ആബേയ്ക്ക് അന്നത്തെ ഷൂട്ടിങ്ങ് സമയത്ത് സംവിധായകനും പ്രിഥ്വിരാജും എടുത്ത പ്രയത്നം പറയുമ്പോൾ നൂറ് നാവാണ്. യഥാർഥ നജീബിനെ നേരിൽ കണ്ടപ്പോൾ പൃഥ്വിരാജുമായുള്ള സാമ്യം അമ്പരിപ്പിച്ചെന്നും റിക്ക്പറയുന്നു.
Read Also: റിലീസ് ചെയ്‌തത് ഇന്നലെ, ‘ആടുജീവിത’ത്തിന് വ്യാജൻ; പരാതി നൽകി സംവിധായകൻ ബ്ലസി
ബ്ലെസിയുടെ പതിനാറ് വർഷത്തെ പ്രയ്തനം മലയാളികളുടെ നിശ്ചയദാർഢ്യമാണ് വെളിവാക്കുന്നത്. ഇരുപത് വർഷമായി അഭിനയ രംഗത്ത് സജീവമാണ് റിക്ക് ഹോളിവുഡ് ഉൾപ്പെടെ ഒട്ടേറെ സിനിമകളിലും സീരീസുകളിലും ഇതിനോടകം വേഷമിട്ടിട്ടുണ്ട്.മലയാളികൾക്കൊപ്പം സിനിമ ചെയ്യുന്നത് അഭിനേതാവെന്ന നിലയിൽ വളരാൻ സഹായിക്കുമെന്നും കൂടുതൽ മലയാള സിനിമകളുടെ ഭാഗമാവണമെന്നാണ് തന്റെ ആഗ്രഹമെന്നും റിക്ക് പറഞ്ഞു.
Story Highlights : Arab actor Rik Aby about Aadujeevitham movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here