സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിക്കും

സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികൾ പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കും.യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.പന്ന്യൻ ഉച്ചയ്‌ക്ക് 2ന് സ്പെൻസർ ജംഗ്ഷനിലെ പള്ളിയിലുമെത്തും.
അതേസമയം ദുഃഖവെള്ളി ദിവസമായ ഇന്ന് ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ത്ഥനകളും പ്രത്യേക ശുശ്രൂഷകളും ആരംഭിച്ചുകഴിഞ്ഞു. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.
എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
Story Highlights : Candidates will visit Christian churches today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here