ബെംഗളൂരു കഫേ സ്‌ഫോടനത്തിൽ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കി; പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു കഫേ സ്‌ഫോടന കേസിൽ രണ്ട് പേർക്കെതിരെ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അബ്ദുൾ മദീൻ അഹമ്മദ് താഹ, മുസഫിർ ഷസീബ് ഹുസൈൻ എന്നിവർക്കായാണ് നോട്ടീസ്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ വീതം എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു.(NIA issued Lookout notice in Bengaluru cafe blast case)
പ്രതികൾ വ്യാജ രേഖകളാണ് തിരിച്ചറിയലിനായി ഉപയോഗിച്ചിരുന്നത്. ഇവർ കൂടുതലായും താമസിച്ചിരുന്ന പിജികൾ, ഹോസ്റ്റലുകൾ, ഹോട്ടൽ മുറികൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ ചിത്രവും കേന്ദ്ര ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 30 വയസാണ് ഷസീബ് ഹുസൈൻറെ പ്രായം. ജീൻസും ടി ഷർട്ടും കറുത്ത വാച്ചുമാണ് വേഷം. പ്രതികൾ രണ്ട് പേരും മിക്കപ്പോഴും മാസ്കും താടിയും വച്ച് ആൾമാറാട്ടം നടത്തിയാണ് കഴിഞ്ഞിരുന്നത്.
രണ്ട് പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ info.blr.nia@gov.in എന്ന ഇ-മെയിൽ വഴിയോ ബെംഗളൂരുവിലെ എൻഐഎയുടെ ഓഫീസിന് പുറമെ 080-29510900, 8904241100 എന്ന ടെലിഫോൺ നമ്പറുകളിലൂടെയോ നൽകാം. വിവരം നൽകുന്നയാളുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കും. കേസിലെ മുഖ്യ സൂത്രധാരൻ മുസമ്മിൽ ഷെരീഫിനെ എൻഐഎ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ ഐടിപിഎൽ റോഡിലുള്ള കഫേയിൽ ഐഇഡി സ്‌ഫോടനമുണ്ടായത്. കഫേയിലെത്തിയ പൊതുജനങ്ങൾക്കും ഹോട്ടൽ ജീവനക്കാർക്കും സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മാർച്ച് മൂന്നിനാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
Story Highlights : NIA issued Lookout notice in Bengaluru cafe blast case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here