സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; ഉടൻ ശരിയാക്കാം, അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥ്വിരാജ്

ഇന്നലെ റിലീസ് ആയ ‘ആടുജീവിതം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥിരാജിന്റെ അഭിനയത്തിന് ഏറെ പ്രശംസയാണ് ലഭിക്കുകയാണ്. എന്നാൽ സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി പറയുന്നുണ്ട്. അത്തരത്തിൽ ഒരു പ്രേക്ഷകന്റെ പരാതിക്ക് പൃഥ്വിരാജ് ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുകയാണ്.
‘ആടുജീവിതം കാണാൻ ഇരുന്നപ്പോൾ അതിൽ സബ്ടൈറ്റിൽ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാൽ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവർത്തകരുടെ ബ്രില്യൻസുകളിലൂടെ, സിനിമയുടെ ഭാഷ സാർവത്രികമായ ഒന്നാണെന്ന് തെളിയിച്ചു,’ എന്നാണ് പ്രേക്ഷകൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.
പിന്നാലെ അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥി പോസ്റ്റ് പങ്കുവെച്ചു. നാളെ തന്നെ ഇത് ശരിയാക്കി സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്.
Story Highlights : Prithviraj Response Subtitle Missing Aadujeevitham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here