Advertisement

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും; എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ആഹ്വാനം

March 30, 2024
Google News 2 minutes Read

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഓഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം.

പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ബൂത്ത് ഇൻചാർജ് മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 25000 ബൂത്തുകളിലെയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രവർത്തകർ ഒരുമിച്ചിരുന്ന് ശ്രവിക്കുന്ന സ്ഥലങ്ങളിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും.

Story Highlights : Narendra Modi will interact with booth workers in Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here